Hero Image

ഉറങ്ങുമ്പോൾ തലയിണക്കടിയിൽ ഈ സാധനങ്ങൾ വെക്കാം; സമ്പത്തും ഐശ്വര്യവും കുമിഞ്ഞു കൂടും

എന്തിനും ഏതിനും വാസ്തു നോക്കുന്നവരാണ് മലയാളികൾ. വാസ്തുവിന് ജീവിതത്തിൽ വലിയ സ്ഥാനം കൽപ്പിക്കുന്നവരുമുണ്ട്. ഓരോ വസ്തുക്കൾക്കും വാസ്തു ശാസ്ത്ര പ്രകാരം ഓരോ സ്ഥാനവും ദിശയുമെല്ലാം കൽപ്പിച്ചു നൽകിയിട്ടുണ്ട്. വാസ്തു ശാസ്ത്ര പ്രകാരം കിടപ്പു മുറിയിലെ തലയിണയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇത് സമ്പത്ത് ആകർഷിക്കുന്നതിന് സഹായകമാകും.

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഉറങ്ങാൻ ഉപയോഗിക്കുന്ന തലയിണയുടെ അടിയിൽ നാണയം സൂക്ഷിക്കുന്നത് ഗുണം ചെയ്യും. വാസ്തു ശാസ്ത്ര പ്രകാരം തലയിണയുടെ അടിയിൽ കത്തി സൂക്ഷിക്കുന്നത് ഉറക്കത്തിൽ പേടി സ്വപ്നങ്ങൾ കാണുന്നത് ഇല്ലാതാക്കാൻ സഹായിക്കും. സുഗന്ധമുള്ള പൂക്കൾ ഉറങ്ങും മുമ്പ് തലയിണയുടെ അടിയിൽ വെക്കുന്നതിലൂടെ ദാമ്പത്യ സുഖം ലഭിക്കുന്നതിന് ഗുണം ചെയ്യും.

ഒരു ചെമ്പു കുടത്തിൽ വെള്ളം നിറച്ച് തലയിണയുടെ അരികിൽ സൂക്ഷിക്കുന്നതും ഗ്രാമ്പൂവും വെളുത്തുള്ളിയും എല്ലാം തലയിണയുടെ അടിയിൽ സൂക്ഷിക്കുന്നതും ശാന്തമായ ഉറക്കം പ്രോത്സാഹിപ്പിക്കാനും പോസിറ്റീവ് എനർജിയെ ആകർഷിക്കുന്നതിനും സഹായിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഭഗവത്ഗീത തലയിണയ്ക്ക് സമീപം സൂക്ഷിക്കുന്നതും പോസിറ്റീവ് എനർജിയെ ആകർഷിക്കുന്നതിന് സഹായകരമാണ്.

READ ON APP